ആ പ്രദേശത്തെ ആളുകള്‍ യുദ്ധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ അറിയാന്‍
സമീപിക്കുന്നത് 'സാറ്റലൈറ്റ് ' എന്ന ഇരട്ടപ്പേരില്‍ അറിയപ്പെടുന്ന
കൗമാരക്കാരന് പയ്യനെയാണ്. അവനാണ് അവിടുത്തുകാര്‍ക്ക് സാറ്റലൈറ്റ്
ആന്റിനകള്‍ സ്ഥാപിച്ചു കൊടുക്കുന്നത്. പറയത്തക്ക ഇംഗ്ലീഷ് പരിജ്ഞാനം
ഇല്ലെങ്കിലും ടെലിവിഷനിലെ ഇംഗ്ലീഷ് വാര്‍ത്തകള്‍ കണ്ട് അവ തര്‍ജ്ജമ
ചെയ്യാനും അവന് തന്നെ വേണം. അവന്റെ വാലായി പാഷോവ് എന്നൊരു ബാലനും ഉണ്ട്. ആയിടയ്ക്കാണ് അഗ്രിന്‍ എന്ന അഭയാര്ഥിപ്പെണ്കുട്ടി അന്ധനായ ഒരു
കൊച്ചുകുട്ടിയ്ക്കൊപ്പം അവര്‍ക്കരികില്‍ എത്തുന്നത്. ഇരുകൈകളും
നഷ്ടപ്പെട്ട പ്രവചനങ്ങള്‍ നടത്താന്‍ കഴിവുള്ള ഒരു സഹോദരനുമുണ്ട് അവള്‍ക്ക്.
അവളോട് സാറ്റലൈറ്റിന് അടുപ്പം തോന്നുന്നു. അവന് പല തരത്തില്‍ അവളെ
സഹായിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവള് അതില്‍ നിന്നെല്ലാം ഒഴിഞ്ഞു
മാറുന്നു.
അവളുടെ മുഖത്ത് സദാ നിറഞ്ഞു നില്ക്കുന്ന ദുഖത്തിനു കാരണം ആ കുഞ്ഞാണെനെന്നും, അത്
എന്തുകൊണ്ടാണെന്നുമുള്ള തിരിച്ചറിവ് വലിയൊരു ഞെട്ടലിലേക്ക് നമ്മെ
നയിക്കുന്നു. അവള് ആ കുഞ്ഞിനെ കൊല്ലാന്‍ പലവുരു ശ്രമിക്കുന്നുവെങ്കിലും
അതൊന്നും ഫലം കാണുന്നില്ല. ആ കുഞ്ഞിനെ അപകടത്തില്‍ നിന്നും രക്ഷിക്കാനുള്ള
ശ്രമത്തില്‍ ഒരു തവണ സാറ്റലൈറ്റിനും പരിക്കേല്‍ക്കുന്നു. ഒടുവില്‍ കുഞ്ഞിനെ
കൊല്ലാനുള്ള അവളുടെ ശ്രമം വിജയിക്കുന്നതോടൊപ്പം, അവളും ഈ ലോകത്തു നിന്നും
യാത്രയാവുന്നു. സാറ്റലൈറ്റിന്റെ അമേരിക്കയോടുള്ള ആരാധന പ്രതിഷേധമായി
മാറുന്നിടത്ത് കഥ അവസാനിക്കുന്നു.
ഇത്രയും പോസ്റ്റുകള്‍ ഈ ബ്ലോഗില്‍ വന്നത് ഞാന്‍ അറിഞ്ഞില്ല
ReplyDeleteകണ്ട സിനിമകളില്‍ നല്ലതെന്നു തോന്നിയ കുറേ സിനിമകളെക്കുറിച്ച് റിവ്യൂ തയ്യാറാക്കി ബ്ലോഗില്‍ ഡ്രാഫ്റ്റ് ചെയ്തു വെച്ചിട്ടുണ്ട്...അവ ഓരോന്നായി പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്...അതുകൊണ്ടാണ് പെട്ടന്നു പെട്ടന്ന് പോസ്റ്റുകള്‍ വരുന്നത്.... :)
Deleteദിത് ഞാന്‍ കണ്ടിട്ടില്ല. :(
ReplyDeleteകാണേണ്ട സിനിമയാണ് ഉട്ടോ...
Delete♡
ReplyDelete